Monday, June 18, 2018


എന്താണ് മനസ്സ്  ?


Learning എന്ന പ്രക്രിയ ജനനം മുതൽ മരണം വരെ നീണ്ടു നിൽക്കുന്ന ഒന്നാണ്. Learning  ന്  
പുറകിൽ എപ്പോഴും  ഒരു  അന്വേഷണം ഉണ്ടാകും. ഒരു ഉദ്വേഗം ഉണ്ടാകും. പുതിയ 
അറിവിനെക്കുറിച്ചുള്ള അന്വേഷണം, പുതിയവ  അറിയുവാനുള്ള ഉദ്വേഗം.അങ്ങിനെ ഒരുപാടു 
അന്വേഷണങ്ങൾ നടക്കുന്നു. പലതിനും ഉത്തരങ്ങൾ കണ്ടെത്തുന്നു. അല്ലാത്തവ ഇപ്പോഴും 
ഉദ്വേഗമായി തുടരുന്നു.

ചെറിയ പ്രായത്തിൽ നമ്മൾ ധരിച്ചു വയ്ക്കുന്ന പല അറിവുകളും വെറും മണ്ടത്തരങ്ങളായിരുന്നു എന്ന് കലാകാലകൃമത്തിൽ നമ്മൾ തിരിച്ചറിയാറുണ്ട്. എല്ലാവരുടെ ജീവിതത്തിലും ഉണ്ടാകും അങ്ങിനെ ഒരുപാട് അനുഭവങ്ങൾ. ഉദാഹരണത്തിന് എന്റെ ചെറിയ പ്രായത്തിൽ ..... അത്രക്കൊന്നും ചെറുതല്ല, ഒരു വിധം വലിയ കുട്ടി ആയതിനു ശേഷവും ഞാൻ കൊണ്ട് നടന്നിരുന്ന ഒരു അബദ്ധ ധാരണ ഉണ്ടായിരുന്നു. പറഞ്ഞാൽ ചിലപ്പോൾ ആളുകൾ ചിരിക്കും. അയ്യേ !  ഇത്രയ്ക്കു വിവരമില്ലേ  എന്ന് ചോദിക്കും. ചോദിക്കട്ടെ. കുഴപ്പമില്ല. പറ്റിപ്പോയ ഒരു അബദ്ധം തുറന്നു പറയുന്നത് കൊണ്ട് ഒരു പ്രശ്നവുമില്ല.

അതായതു ഞങ്ങളുടെ വീട്ടിന്റെ അടുത്തുള്ള തൃപ്പുണിത്തുറ ശ്രീ. പൂര്ണതൃയീശ്വര ക്ഷേത്രം. വീടിനടുത്തുള്ള ക്ഷേത്രം അതല്ലെങ്കിലും,ഏറ്റവും വലിയ ഉത്സവം നടക്കുന്ന ക്ഷേത്രമാണ് പൂർണത്രെയീശ്വര ക്ഷേത്രം. അവിടെ  8 ദിവസമാണ് ഉത്സവം.  15  ആനകൾ  ഇങ്ങിനെ നിരന്നു നിൽക്കും.നെറ്റിപ്പട്ടമെല്ലാം കെട്ടി.നെറ്റിപ്പട്ടം കണ്ടിട്ടുള്ളവർക്കറിയാം അതിൻറെ  മുന്നിൽത്തന്നെ മൂന്നു വലിയ കുമിളകൾ ഉണ്ട്. രണ്ടു വലിയ കുമിളകൾ സൈഡിലും നടുക്ക് മറ്റൊരു വലിയ കുമിളയും.

ഞാൻ ധരിച്ചു വച്ചിരുന്നത് രണ്ടു കുമിളകൾ ആനയുടെ കണ്ണുകളും നടുക്കുള്ള വലിയ കുമിള മൂക്കും ആണെന്നാണ്. ആദ്യം നോക്കിയാൽ അങ്ങിനെ തന്നെയാണ് തോന്നുക. എനിക്ക് തോന്നുന്നത് എന്നെപ്പോലെ മറ്റു പലർക്കും അങ്ങിനെ തോന്നിയിട്ടുണ്ടാവും എന്നാണ്. 15  ആനകൾ ഉണ്ടക്കണ്ണുകളും മിഴിച്ചു നമ്മളെ നോക്കുന്നത് പോലെ. പിന്നീടെപ്പോഴോ നെറ്റിപ്പട്ടത്തിനു രണ്ടു വശങ്ങളിൽ താഴെയായി , ശാന്തമായി ചിമ്മിത്തുറക്കുന്ന രണ്ടു കുഞ്ഞിക്കണ്ണുകൾ ഞാൻ കണ്ടു പിടിച്ചു. അതെനിക്ക് വളരെ അതിശയമുള്ള അറിവായിരുന്നു.

പറഞ്ഞു വന്നത് ഇങ്ങിനെ ഉള്ള പല അബദ്ധ ധാരണകളിലൂടെയാണ് ശെരിയായ ധാരണകളിൽ  നമ്മൾ എത്തിപ്പെടുന്നത്. വലിയ വലിയ കണ്ടു പിടുത്തങ്ങളുടെ പുറകിലും ഇങ്ങനത്തെ അബദ്ധ ധാരണകളുടെ കഥകൾ ഉണ്ട്. അവസാനിക്കാത്ത അന്വേഷണങ്ങൾ തുടർന്നുകൊണ്ട് ഇരിക്കും.

അങ്ങിനെ ഉള്ള ഒരു അന്വേഷണമാണ്..മനസ്സിനെ  പറ്റി  . എന്താണ് മനസ്സ്, എവിടെ ആണ് മനസ്സ്, എങ്ങിനെയാണ് മനസ്സ്.
അന്വേഷണം തുടങ്ങിയിട്ട് വര്ഷങ്ങളായി...ഇപ്പോഴും പൂർണമായ ഒരു ധാരണയിൽ എത്താൻ  കഴിഞ്ഞിട്ടില്ല.

ഫിലോസഫിയോടും,  റിലീജിയനോടും, സൈക്കോളജിയോടും ,കോഗ്നിറ്റീവ് സയൻസ് നോടും ബന്ധപ്പെടുത്തി മനസ്സിനെ കുറിച്ചുള്ള പഠനങ്ങൾ പൗരാണിക കാലം മുതൽ തുടങ്ങിയിട്ടുള്ളതാണ്. ബുധൻ, അരിസ്റ്റോട്ടിൽ,പുരാതന ഗ്രീക്ക്, ഇന്ത്യൻ ചിന്തകന്മാർ മുതൽ പിന്നീട്ഇസ്ലാമിക ചിന്തകന്മാർ യുറോപ്യൻ ഫിലോസഫേർസ് വരെ ….അതിന്റെ ചരിത്രം പരന്നു കിടക്കുന്നു.

പ്രശസ്ത  സൈക്കോളജിസ്റ്റുകൾ  ആയ  ഫ്രോയിഡും ,ജെയിംസും മുതൽ കമ്പ്യൂട്ടർ  സയന്റിസ്റ്റ്മാരായ , Turning, Putnam  വരെ മനസ്സിനെ കുറിച്ചു വിദഗ്ധ പഠനങ്ങളിൽ ഏർപ്പെടുകയും മേഖലയിൽ വിദഗ്ധ സംഭാവനകൾ കാഴ്ച വയ്ക്കുകയും ചെയ്തവരാണ്.

എന്ത് തന്നെയായാലും മനസ്സിനെ കുറിച്ചുള്ള പൊതുവായ അല്ലെങ്കിൽ നൂതനമായ അഭിപ്രായം  , നമ്മുടെ ബുദ്ധിപരമായ കുറെ കഴിവുകളുടെ   [ cognitive faculties] ആസ്ഥാനമാണ് മനസ്സ് എന്നതാണ്.  പ്രധാനമായും consciousness (ബോധം) perception [കാഴ്ചപ്പാട്]  thinking [ ചിന്ത] judgement [ തീരുമാനം,വിധി നിർണ്ണയം,] language [ഭാഷ memory [ഓർമ്മ]  എന്നിവയുടെ  പ്രഭവസ്ഥാനം.


അങ്ങിനെയെങ്കിൽ    എവിടെയാണ്   മനസ്സ് ………………?




2 comments:

  1. വായിച്ചിട്ട് നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ അറിയിക്കുമല്ലോ ...

    ReplyDelete
  2. കൂടാതെ ചെറുപ്പത്തിൽ നമുക്കെല്ലാവർക്കും ഇങ്ങിനെ എന്തെങ്കിലും രസകരമായ തെറ്റിദ്ധാരണകൾ ഉണ്ടായിരുന്നിരിക്കാം....അങ്ങിനെ നിങ്ങള്ക്ക് തോന്നുന്ന ഒരു അനുഭവം ഇവിടെ പകർത്തിയാൽ വളരെ രസമായിരിക്കും അതെന്നു തോന്നുന്നു....

    ReplyDelete