Tuesday, June 5, 2018

മനസ്സിലാക്കാൻ പറ്റാത്ത മനസ്സ്

എന്താണ് എഴുതേണ്ടത് എന്നാലോചിച്ചപ്പോൾ ,മനസ്സിനെക്കുറിച്ചു തന്നെ എഴുതാമെന്ന് വിചാരിച്ചു.മനസ്സിനെക്കുറിച്ചു എഴുതാൻ ഒരുമ്പെട്ടപ്പോളാണ് , മനസ്സിനെക്കുറിച് എനിക്കിനിയും ഒന്നും മനസ്സിലായിട്ടില്ല എന്ന് മനസ്സിലാവുന്നത്.മനസ്സിനെക്കുറിച് മനസ്സിലാക്കാൻ, ഈ മനസ്സിനെന്താണിത്ര പ്രയാസം?

അതങ്ങനെയാണ്, മനസ്സിലാക്കുംതോറും വീണ്ടും വീണ്ടും, കൂടുതൽ കൂടുതൽ നമ്മൾ അജ്ഞർ ആയിക്കൊണ്ടിരിക്കും. 

അതാണ് മനസ്സ്.

മനസ്സിനെക്കുറിച്ചു സീരിയസ് ആയി ചിന്തിക്കുവാനും, മനസ്സിലാക്കണമെന്ന് ആഗ്രഹിക്കുവാനും ഞാൻ തുടങ്ങിയത് കുറച്ചു വര്ഷങ്ങള്ക്കു മുൻപാണ്. വ്യക്തമായി പറഞ്ഞാൽ. കാർഗിൽ യുദ്ധ കാലത്തു. 
പത്രങ്ങൾ മുഴുവൻ , യുദ്ധ വാർത്തകൾ നിറഞ്ഞിരുന്ന കാലം.
നമ്മുടെ മുന്നേറ്റ വാർത്തകളും ,പരാജയ വാർത്തകളും മാറി മാറി വന്നു കൊണ്ടിരുന്നു. എന്നും പുതിയ പുതിയ മുഖങ്ങൾ....വീര മൃത്യു വരിച്ച ജവാന്മാരുടെ.ഏതോ നാട്ടിൽ ആരുടെയോ കുടുംബങ്ങളിൽ സംഭവിച്ച ദാരുണ നഷ്ടങ്ങൾ, അണയാത്ത ദുഃഖങ്ങൾ.
രാവിലെ ചൂട് ചായക്കൊപ്പം ഒരു രസക്കൂട്ടായി ചൂടുള്ള യുദ്ധ വാർത്തകൾ...അങ്ങിനെ ആണ് നമ്മളിൽ പലരും {എല്ലാരും അല്ല} ആ വർത്തകൾ കണ്ടിരുന്നത്.

പതിവ് പോലെ ഒരു ദിവസം യുദ്ധത്തിൽ വീര മൃത്യു വരിച്ച ഒരു ജവാനും, അദ്ദേഹത്തിന്റെ മൃത ദേഹത്തിന്നരികിൽ വിലപിച്ചു കൊണ്ടിരിക്കുന്ന ഒരു കുടുംബവും എന്റെ കണ്ണുകളിൽ ഉടക്കി. ആർമി യിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഡെഡ് ബോഡി ക്കു സമീപം ഇരിക്കുന്ന ആ ഭാര്യയുടെ മുഖത്തെ നിശ്ചയ ദാർഢ്യം എന്നെ അത്ഭുതപ്പെടുത്തി. നിർവികാരത എന്ന് പറയാനാവില്ല, വ്യവച്ഛേദിച്ചറിയാൻ ബുദ്ധിമുട്ടുള്ള ഒരു ഭാവമായിരുന്നു ആ മുഖത്തു. അവരുടെ മനോധൈര്യത്തിന്റെ പ്രതിഫലനം അവരുടെ മടിയിലും സമീപത്തുമായി ഇരുന്നിരുന്ന രണ്ടു മക്കളിലും കാണാമായിരുന്നു. ആ കുഞ്ഞിക്കണ്ണുകളിൽ കണ്ണ് നീര് ഉണ്ടായിരുന്നില്ല.

ആ ദൃശ്യം എന്നെ ഒരുപാടു ചിന്തിപ്പിച്ചു. 

ഇതേ അവസ്ഥ തമിഴ്‌ നാട്ടിലെയോ മറ്റോ നാട്ടിൻ പുറത്തെ സാധാരണ കുടുംബത്തിലായിരുന്നു എങ്കിൽ എങ്ങിനെ ആയിരുന്നേനെ എന്ന് ഞാൻ ചിന്തിച്ചു , അലമുറയിട്ടു കരയുന്ന ഭാര്യ . സാരിയും , മുടിയും എല്ലാം അഴിഞ്ഞുലഞ്ഞു, നെഞ്ചത്തടിച്ചു പരിസര ബോധം മറന്നു അവർ കരയുമായിരുന്നേനെ. ചുറ്റും പുറവും നിൽക്കുന്ന മക്കളും ബന്ധുക്കളുമെല്ലാം തന്നെ ആർത്തലച്ചു കരയുമായിരുന്നു.....ബഹളമയമായ അന്തരീക്ഷം.

എന്ത് കൊണ്ടങ്ങിനെ? 

രണ്ടിടത്തും മരിച്ചത് സ്വന്തം ഭർത്താവാണ്. കുറച്ചൊക്കെ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവാമെങ്കിലും വികാര വിക്ഷോഭങ്ങൾ ഏറെക്കുറെ സാമ്യമുള്ളവ ആയിരിക്കും.ഒരിടത്തു അത് വളരെ പ്രകടമാക്കുമ്പോൾ, മറ്റൊരിടത്തു അത് വളരെ ശാന്തതയോടെ കൈകാര്യം ചെയ്യുന്നു.
ദുരന്തം,മരണം,വിരഹം,വേദന,,,,ഇവയെ ,
ഈ വികാരങ്ങളെ അതിന്റെ പച്ചയായ രീതിയിൽ എടുത്താൽ ഒരേ പോലെ തന്നെയാണ്. പക്ഷെ അതിന്റെ പ്രതികരണങ്ങൾ മാത്രം വളരെ വ്യത്യസ്തമാകുന്നു. അപ്പോൾ ഒരേ അനുഭവത്തെ, ഒരേ വികാരത്തെ അഭിമുഖീകരിക്കുന്ന രണ്ടു മനസ്സുകൾ അതിന്റെ പ്രതികരണങ്ങളിൽ, പ്രതിഫലനങ്ങളിൽ മാറ്റം വരുത്തുന്നു,അല്ലെങ്കിൽ വരുന്നു.
അത് എങ്ങിനെ?

അപ്പോൾ മനസ്സിനെ സ്വാധീനിക്കുന്ന , influence ചെയ്യുന്ന എന്തെല്ലാമോ ഉണ്ട് .
അതിന്റെ പ്രതിഫലനങ്ങൾ നമ്മുടെ പ്രവൃത്തിയിലും ഗണ്യമായ രീതിയിൽ കാണുന്നുണ്ട്. പ്രകടമായ വ്യത്യാസങ്ങൾ വരുത്തുന്നുണ്ട്.

ഈ ഒരു ഉദ്വേഗം ആണ് എന്നെ മനശ്ശാസ്ത്ര പഠനം അഥവാ സൈക്കോളജിയിലേക്ക് നയിച്ചത്,

5 comments:

  1. പത്രങ്ങൾ മുഴുവൻ , യുദ്ധ വാർത്തകൾ നിറഞ്ഞിരുന്ന കാലം.
    നമ്മുടെ മുന്നേറ്റ വാർത്തകളും ,പരാജയ വാർത്തകളും മാറി മാറി വന്നു കൊണ്ടിരുന്നു. എന്നും പുതിയ പുതിയ മുഖങ്ങൾ....വീര മൃത്യു വരിച്ച ജവാന്മാരുടെ.ഏതോ നാട്ടിൽ ആരുടെയോ കുടുംബങ്ങളിൽ സംഭവിച്ച ദാരുണ നഷ്ടങ്ങൾ, അണയാത്ത ദുഃഖങ്ങൾ.

    ReplyDelete
  2. വളരെ നല്ല പോസ്റ്റ് - എല്ലാ ദിവസവും ഓരോ പോസ്റ്റ് പ്രതീക്ഷിക്കുന്നു. ഞാൻ നാളെയും എത്തിനോക്കാം .

    തൃശ്ശിവപേരൂരിൽ നിന്നും എല്ലാ സപ്പോർട്ടും പ്രതീക്ഷിക്കാം. ഒരു നല്ല ബ്ലോഗർ ആയി ഉയരണം, മറ്റുള്ളവർക്ക് ബിന്ദുവിന്റെ പോസ്റ്റുകൾ പ്രയോജനം ചെയ്യണം.

    നിറഞ്ഞ സ്നേഹത്തോടെ
    ജെ പി അങ്കിൾ

    ReplyDelete
  3. കൂടുതൽ കൂടുതൽ എഴുതി നിറക്കൂ, പടങ്ങളും ഉൾപ്പെടുത്തണം. കൂട്ടാതെ അനുഭവക്കുറിപ്പുകളും, മറക്കാനാവാത്ത പെഷ്യൻസുമായുള്ള ട്രീറ്റ്മെന്റ് ചരിത്രങ്ങളും ഒക്കെ പങ്കിടുക.
    എന്റെ കൂട്ടുകാർക്ക് ലിങ്ക് കൊടുത്തിട്ടുണ്ട്.
    Psychiatrist friend dr sukumaran ഏട്ടനോടും പറഞ്ഞിട്ടുണ്ട്.

    If you find across any poor glaucoma patients I can offer them help to buy eye drops etc.

    Best regards
    Jayaprakash Vettiyattil
    Trichur

    ReplyDelete